slider1
previous arrow
next arrow

Welcome To Artisankendram

An artisan is someone that works with their hands to create unique, functional and decorative items using traditional techniques. Artisans are masters of their craft and create products such as clothes, toys, tools or furnishings. Artisans specialized in any one of a number of crafts. Workers in this class included carpenters, jewelers, leatherworkers, metalworkers, painters, potters, sculptors, and weavers. Artisans made many beautiful objects, including stunning jewellery and elegant furniture.

Our Vision

കര - കൗശല മേഖലയിൽ പരമ്പരാഗത നിർമ്മാണ വൈഭവം കൈമുതലാക്കിയ ആർട്ടിസാൻ സമൂഹം, ആധുനിക നിർമ്മാണ രീതികളും, യന്ത്രവൽകൃത സംസ്ക്കാരവും ഉൾക്കൊള്ളാനാവാതെ തങ്ങളുടെ തൊഴിൽ മേഖലയിൽ സ്വന്തം കഴിവും അർപ്പണ ബോധവും കൊണ്ട് മാത്രം ഇന്നും സജീവമായി നിലനിൽക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചു ഇന്നും അവർ അജ്ഞരാണ്. അത്തരം ക്ഷേമപദ്ധതികളെക്കുറിച്ചന്വേഷിച്ചു അവ നേടിയെടുക്കാൻ വേണ്ട പരിജ്ഞാനമോ, പിന്തുണയോ ഇന്നും അവർ നേടിയിട്ടില്ല. ആർട്ടിസാൻസിനായി സർക്കാർ ആവിഷ്‌കരിക്കുന്ന ക്ഷേമ - പെൻഷൻ - ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചു ബോദ്ധ്യപ്പെടുത്തി അവയുടെ ആനുകൂല്യം അർഹരായവർക്ക്‌ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നതാണ് ആർട്ടിസാൻ സേവന കേന്ദ്രത്തിന്റെ ഉദ്ദേശവും, കാഴ്ചപ്പാടും.

Our Mission

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ, കേന്ദ്രസർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, ഭൂമി - കെട്ടിട ആനുകൂല്യങ്ങൾക്ക് വേണ്ട നടപടിക്രമങ്ങൾ എന്നിവ ആർട്ടിസാൻ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി യോഗ്യതയുള്ളവർക്ക് വേണ്ട പിന്തുണയും, അപേക്ഷാനന്തര തുടർ സഹായവും നൽകി ആനുകൂല്യങ്ങൾക്ക് അർഹരാക്കി അതിന്റെ പ്രയോജനം നേടിക്കൊടുക്കുക എന്നതാണ് ആർട്ടിസാൻ സേവന കേന്ദ്രത്തിന്റെ പ്രഥമ ദൗത്യം. ഇതിലേക്ക് കേരളാ ആർട്ടിസാൻസ് ട്രേഡ് യൂണിയനുമായി (KATU) സഹകരിച്ചു അംഗങ്ങൾക്ക് വേണ്ടതായ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കൾ നൽകുന്നതിനുള്ള നടപടികളും ആർട്ടിസാൻ കേന്ദ്രം നടപ്പിലാക്കുന്നു.

Our Goal

ആർട്ടിസാൻ മേഖലയിൽ പണിയെടുത്തു ജീവ സന്ധാരണം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ അർഹതയില്ലാത്തവർ കൈക്കലാക്കുന്നതിനെതിരെ ജാഗ്രതയോടെ പ്രവർത്തിച്ചു, രാജ്യത്തെ അടിസ്ഥാന തൊഴിൽ സമൂഹത്തെ കൈപിടിച്ചുയർത്തി, അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിക്കൊടുത്തു ജീവിതനിലവാരം മെച്ചപ്പെടുത്താനും "സാമൂഹ്യനീതി , അവസര സമത്വം , ഭരണ പങ്കാളിത്തം" എന്നത് ആർട്ടിസാൻ സമൂഹത്തിനു കൂടി ഉറപ്പു വരുത്തുന്നതിലേക്കുള്ള മഹത്തായ പ്രവർത്തനങ്ങൾക്ക് ആർട്ടിസാൻ കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കുക എന്നതാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം.

About Us

The purpose and vision of Artisan Sevana Kendram is to inform about the welfare , pension and insurance schemes devised by the Central and State government for the Artisan community and take necessary steps to make their benefits available to the deserving ones..

Address

Artisan Sevana Kendram
Janathamukku,Edva P.O(via)
Varkala ,TVM Dist.